കൊല്ലം: വീരമൃത്യു വരിച്ച അഞ്ചല്‍ വയല സ്വദേശി ലാന്‍സ് നായിക് അനീഷ് തോമസിന്റെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്ക്കരിച്ചു. മൂന്ന് മണിയോടെയാണ് അനീഷിന്റെ മൃതദേഹം വയലയില്‍ എത്തിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അനീഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് അനീഷിന്റെ വീട്ടിലും സംസ്ക്കാരച്ചടങ്ങുകള്‍ നടന്ന പള്ളിയിലും എത്തിയത്.
അനീഷിന്റെ മൃതദേഹം ജന്മനാട്ടിലെ വീട്ടിലേക്ക് കൊണ്ട് വന്നത് തുറന്ന സൈനിക വാഹനത്തിലാണ്. വീട്ടില്‍ പൊതുദര്‍ശനത്തിന് അവസരം ഇല്ലായിരുന്നു. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത പ്രാര്‍ഥന ചടങ്ങുകള്‍ക്ക് ശഷം മൃതദേഹം പള്ളിയില്‍ എത്തിച്ചു. ജില്ലാഭരണകൂടം ജനപ്രതിനിധികള്‍ നാട്ടുകാര്‍ പൊലീസ് എന്നിവര്‍ മര്ത്തസ്മുനി ഇടവകപള്ളിയില്‍ വച്ചാണ് അന്തിമ ഉപചാരം അര്‍പ്പിച്ചത്.
Discussion about this post