നെല്‍വയല്‍ ഉടമകള്‍ക്കു നല്‍കുന്ന റോയല്‍റ്റിക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന സർക്കാർ40 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്. 2 ലക്ഷം ഹെക്ടര്‍ സ്ഥല ഉടമകൾക്കാണ് ആദ്യത്തെ വര്‍ഷം റോയല്‍റ്റി ലഭിക്കുക.
ഹെക്ടറിന് 2000 രൂപ എന്ന നിരക്കിലാണ് റോയല്‍റ്റി ലഭിക്കുക. നെൽകൃഷി ചെയ്യാനാകുന്ന വയലുകള്‍ സംരക്ഷിക്കുകയും കൃഷിക്ക് ഒരുക്കുകയും ചെയ്യുന്ന വയലുടമകൾക്കാണ് ഓരോ വര്‍ഷവും ഹെക്ടറിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കുന്നത്.
ഇപ്പോൾ നെല്‍കൃഷി ചെയ്യുന്ന ഭൂമി ഉടമകളും റോയല്‍റ്റിക്ക് അര്‍ഹരാണ്. നെല്‍വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ ,എള്ള് ,നിലക്കടല തുടങ്ങിയവ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലമുടമകളും റോയല്‍റ്റിക്ക് അര്‍ഹരാണ്.
തരിശായി കിടക്കുന്ന വയലുകളുടെ ഉടമകള്‍ ഭൂമി നെല്‍കൃഷിക്ക് വേണ്ടിയൊ സ്വന്തമായോ മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേനയൊ ഉപയോഗപ്പെടുത്തുന്നവർ എന്നിങ്ങനെയുള്ള അടിസ്ഥാനത്തിലും റോയല്‍റ്റി അനുവദിക്കുന്നതാണ്.
ഭൂമി മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശായി കിടന്നാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കില്ല.ശേഷം കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയല്‍റ്റിക്ക് അര്‍ഹത നേടാവുന്നതുമാണ്.
റോയല്‍റ്റിക്കായുള്ള അപേക്ഷകള്‍ സമർപ്പിക്കേണ്ടത് www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ്
Discussion about this post