Tuesday, May 13, 2025 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » പ്ലസ് വണ്‍ പ്രവേശനം: കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം

പ്ലസ് വണ്‍ പ്രവേശനം: കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം

SM TV News Desk by SM TV News Desk
Sep 16, 2020, 11:37 am IST
in News
പ്ലസ് വണ്‍ പ്രവേശനം: അപേക്ഷകര്‍ 20ന് മുമ്പ് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സൗകര്യം. പ്രവേശനത്തിന്റെ അവസാന തീയതിക്കു മുന്‍പ് സ്‌കൂളുകളില്‍ ഹാജരാകാന്‍ സാധിക്കുകയില്ലെങ്കില്‍ ഓണ്‍ലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം സെപ്തംബര്‍ 17 മുതല്‍ കാന്‍ഡിഡേറ്റ് ലോഗിനില്‍ ലഭിക്കും.

സ്‌കൂളില്‍ ഹാജരായി പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിനിലെ Online Joining എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ഡ് കോപ്പികള്‍ അപ്ലോഡ് ചെയ്യാം. ഒന്നാം ഓപ്ഷനിലുള്ളവര്‍ സ്ഥിരപ്രവേശനത്തിനും അല്ലാത്തവര്‍ സ്ഥിരപ്രവേശനത്തിനോ അല്ലെങ്കില്‍ താല്‍ക്കാലിക പ്രവേശനത്തിനോ താല്‍പര്യമറിയിക്കണം. അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ലോഗിനില്‍ ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നല്‍കും.

അനുമതി ലഭിച്ചാല്‍ പൊതുഖജനാവില്‍ അടയ്ക്കേണ്ട തുക ഓണ്‍ലൈനായി കാന്‍ഡിഡേറ്റ് ലോഗിനിലെ ഫീ പെയ്മെന്റ് എന്ന ലിങ്കിലൂടെ അടച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാം. ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്രവേശനം നേടുന്നവര്‍ സ്‌കൂളില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കുന്ന ഏറ്റവും അടുത്ത ദിവസം സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും പിഡി അക്കൗണ്ടില്‍ അടയ്ക്കേണ്ട ഫീസും സ്‌കൂള്‍ പ്രിന്‍സിപ്പലിന് നല്‍കണം. പ്രവേശന അവസരത്തില്‍ സത്യവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ വിദ്യാര്‍ത്ഥിയുടെ പ്രവേശനം റദ്ദാക്കും.

 

Share13SendShareTweet

Related Posts

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി
News

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു
News

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം
News

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ
News

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം
News

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ
News

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ

Discussion about this post

LATEST NEWS

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

കുറച്ച് തൈര് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ പൂർണമായും മാറ്റാം

തൈര് ഉണ്ടോ, മുടിയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട

ദുരിതത്തിലായ  ആരാധകർക്ക് 5000  രൂപ നൽകി – വിജയ്

തമിഴ് നടൻ വിജയ്ക്ക് എതിരെ ചെരിപ്പേറ്

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

ക്ലാസില്‍ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ മുടിമുറിച്ചു

മുടിയെ സംരക്ഷിക്കാൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്പാകൾ

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies