കൊല്ലം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടു മുതല്‍ പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനമുറി നിര്‍മാണ ധനസഹായം നല്‍കും. ജാതി, വരുമന സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കൂള്‍ മേലധികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം അപേക്ഷ സമര്‍പ്പിക്കണം. സെപ്തംബര്‍ 25 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. കൊല്ലം കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547630023 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Discussion about this post