Saturday, January 28, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » വയോജനങ്ങള്‍ക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കാന്‍ കൊല്ലം ജില്ലയില്‍ കോള്‍സെന്റര്‍

വയോജനങ്ങള്‍ക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കാന്‍ കൊല്ലം ജില്ലയില്‍ കോള്‍സെന്റര്‍

SM TV News Desk by SM TV News Desk
Sep 15, 2020, 05:04 pm IST
in Local News
വയോജനങ്ങള്‍ക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കാന്‍ കൊല്ലം ജില്ലയില്‍ കോള്‍സെന്റര്‍
Share on FacebookWhatsAppTelegramTweet

കൊല്ലം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളോ മാനസിക പ്രയാസങ്ങളോ ഒറ്റപ്പെടലുകളോ നേരിടുന്ന വയോജനങ്ങള്‍ക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. നമ്പര്‍ 04742741510.

തേവള്ളി ഗേള്‍സ് ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ ആരംഭിച്ച സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍വഹിച്ചു. തേവള്ളി സ്വദേശിയും സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ എം ഡി രാജനുമായി കളക്ടര്‍ ആദ്യ സംഭാഷണം നടത്തി.

കരുതലും സംരക്ഷണവും ഏറെ ആവശ്യമുള്ള വിഭാഗമാണ് വയോജനങ്ങളെന്നും പരാതികള്‍ക്കിടവരാത്ത വിധം സൗഹൃദപൂര്‍ണമായ ഇടപെടലിലൂടെ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ സിജു ബെന്‍ അധ്യക്ഷനായി. വനിതാ ശിശുവികസന വകുപ്പ്, ആരോഗ്യവകുപ്പ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കുടുംബശ്രീ മിഷന്‍ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിക്കുന പദ്ധതിയില്‍ കൗണ്‍സലിംഗ്, ടെലിമെഡിസിന്‍, ബോധവത്കരണങ്ങള്‍ എന്നിവ നല്‍കും. സാമൂഹ്യ നീതി ഓഫീസര്‍ക്കാണ് പദ്ധതിയുടെ പൂര്‍ണ ചുമതല.

കൊല്ലം ജില്ലയില്‍ വൃദ്ധസദനങ്ങളിലുള്‍പ്പടെ 3.33 ലക്ഷം വയോജനങ്ങളാണുള്ളത്. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനമെന്ന നിലയില്‍ ഫോണ്‍ മുഖേന മുഴുവന്‍ പേരെയും ബന്ധപ്പെട്ട് പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറില്‍ എല്ലാ വിവരങ്ങളും ശേഖരിക്കും. വിവരശേഖരണത്തിലൂടെ എന്തൊക്കെ പ്രശ്നങ്ങളാണ് ഇവര്‍ നേരിടുന്നത്, ഏത് തരത്തിലുള്ള പരിഹാര മാര്‍ഗങ്ങളാണ് നല്‍കേണ്ടത് എന്നത് കൃത്യമായി അപഗ്രഥിക്കാന്‍ സാധിക്കും. തുടര്‍ന്ന് മനശാസ്ത്ര വിദഗ്ധരും അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്ന സമിതി ആവശ്യമായ സേവനങ്ങള്‍ നല്‍കും.

എല്ലാ ദിവസവും രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും രണ്ടു മുതല്‍ രാത്രി പത്ത് വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. പ്രത്യേക പരിശീലനം ലഭിച്ച പത്തോളം വോളന്റിയേഴ്സിനാണ് ഇതിന്റെ ചുമതല. വിവരശേഖരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തദ്ദേശസ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവ വഴി കോള്‍ സെന്ററില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍ വയോജനങ്ങളിലെത്തിക്കുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിജു ബെന്‍ പറഞ്ഞു. 10 കോളുകള്‍ ഒരുമിച്ച് സ്വീകരിച്ച് മറുപടി നല്‍കുന്ന തരത്തിലാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം.സാമൂഹ്യ നീതി ഓഫീസ് സൂപ്രണ്ട് എസ് എല്‍ മോഹനകുമാര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, കോള്‍ സെന്റര്‍ വോളന്റിയേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share6SendShareTweet

Related Posts

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തി; മോഡിയെ വധിക്കുമെന്നും ഭീഷണി
Local News

തൃശൂരില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍
Local News

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്
News

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്
News

ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു
Local News

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
Local News

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies