കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസമെന്ന് സൂചന. വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 മണി വരെയും വെള്ളിയാഴ്ച രാവിലെയും ചോദ്യം ചെയ്തെന്നാണ് സൂചന. മൊഴിയെടുക്കുന്നത് രഹസ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളത്തെ ഇഡി ഓഫീസില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ജലീലിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ഡല്‍ഹിയില്‍ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയില്‍ തീരുമാനമെടുക്കും. യുഎഇയില്‍ നിന്ന് ഖുര്‍ആന്‍ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ വ്യാഴാഴ്ച ജലീല്‍ എന്‍ഫോഴ്സ്മെന്റിന് വിശദീകരണ കുറിപ്പ് എഴുതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തതെന്നാണ് വിവരം.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ജലീലിന് ക്ലീന്‍ ചിറ്റില്ലെന്നും എന്‍ഫോഴ്സ്മെന്റ് മേധാവി എസ് കെ മിശ്ര വ്യക്തമാക്കി. പ്രോട്ടോക്കോള്‍ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ഇ ഡി അറിയിച്ചു.
Discussion about this post