തൃശൂര്‍: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ 6 ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍ഐഎ പരിശോധിക്കുന്നു. സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം രാത്രി അനില്‍ അക്കരെ എന്തിനാണ് അവിടെ എത്തിയതെന്ന് എന്‍ഐഎ പരിശോധിക്കുകയാണ്. ഇതിനൊപ്പം ഈ ആറ് ദിവസങ്ങളില്‍ മറ്റ് ഏതൊക്കെ പ്രമുഖര്‍ ഇവിടെയെത്തിയെന്നത് സംബന്ധിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ആരെങ്കിലും ആശുപത്രിയിലെത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് സ്ഥലം എംഎല്‍എ കൂടിയായ താന്‍ ആശുപത്രിയിലെത്തിയതെന്നാണ് അനില്‍ അക്കരെ എന്‍ഐഎക്ക് നല്‍കിയ വിശദീകരണം.
അതിനിടെ ചികിത്സയിലിരിക്കുമ്പോള്‍ സ്വപ്ന നഴ്സുമാരുടെ ഫോണുപയോഗിച്ചെന്ന ആരോപണം നഴ്സുമാര്‍ നിഷേധിച്ചു. ആരോപണം സംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
അതേസമയം ചികിത്സയിലിരിക്കെ സ്വപ്‌നക്കൊപ്പം സെല്‍ഫിയെടുത്ത വനിത പോലീസുകാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക നടപടിയായി 6 വനിത പോലീസുകാരെ താക്കീത് ചെയ്തു. ഒരു കൗതുകത്തിനെടുത്തതാണെന്നായിരുന്നു പോലീസുകാരുടെ വിശദീകരണം.
നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇതേ കാരണം പറഞ്ഞ് സ്വപ്നയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പച്ചത്.
Discussion about this post