സ്ഥിര നിക്ഷേപത്തിന് ഈടാക്കുന്ന പലിശ നിരക്കിൽ കുറവു വരുത്തി എസ്ബിഐ. രണ്ടു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 20 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് 27നും എസ്ബിഐ നിക്ഷേപ പലിശ നിരക്ക് കുറച്ചിരുന്നു. പുതിയ നിരക്കുകൾ അനുസരിച്ച്
7 മുതൽ 45 ദിവസം വരെയുള്ളതിന് 2.9ശതമാനവും
46 മുതൽ 179 ദിവസം വരെയുള്ളതിന് 3.9ശതമാനവുമാണ്.
180 മുതൽ 210 ദിവസം വരെയുള്ളതിന് 4.4ശതമാനവും
211 മുതൽ 1 വർഷം വരെയുള്ളതിന് 4.4ശതമാനവും
ഒരു വർഷം മുതൽ രണ്ടു വർഷം വരെയുള്ളതിന് 4.9ശതമാനവുമാക്കി.
രണ്ടു വർഷം മുതൽ മൂന്നു വർഷം വരെയുള്ളതിന് 5.1 ശതമാനം,
മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെയുള്ളതിന് 5.3ശതമാനം,
5 വർഷം മുതൽ 10വർഷം വരെയുള്ളതിന് 5.4ശതമാനം എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.
കൂടാതെ മുതിർന്ന പൗരന്മാർക്ക് അധികമായി അര ശതമാനം പലിശയും ലഭിക്കും. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 10 ന് പ്രാബല്യത്തിൽ വന്നു.
മുതിർന്ന പൗരന്മാർക്കായി ഒരുക്കിയ എസ്ബിഐ-വി കെയർ നിക്ഷേപ പദ്ധതിയിൽ ചേരാനുള്ള സമയവും നീട്ടി. ഡിസംബർ 31വരെയാണ് കാലാവധി. ഇൗ പദ്ധതി പ്രകാരം അധികമായി 0.30ശതമാനം പലിശ മുതിർന്ന പൗരൻമാർക്ക് നൽകും.
Discussion about this post