തിരുവനന്തപുരം: യുവസംരംഭകര്‍ക്കുളള വായ്പാ മാനദണ്ഡങ്ങളില്‍ കെഎഫ്‌സി ഇളവ് പ്രഖ്യാപിച്ചു. ആയിരം യുവസംരംഭകര്‍ക്കായി ഒരു വര്‍ഷത്തിനുളളില്‍ മുന്നൂറു കോടി രൂപ വായ്പയായി വിതരണം ചെയ്യുമെന്ന് കെഎഫ്‌സി ചെയര്‍മാന്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു.
ഒരാള്‍ക്ക് പരമാവധി 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഏഴു ശതമാനം പലിശ നിരക്കില്‍ വായ്പ കിട്ടും. വിദേശത്തു നിന്ന് ജോലി അവസാനിപ്പിച്ച് മടങ്ങിയ പ്രവാസികള്‍ക്ക് നോര്‍ക്ക സബ്‌സിഡി കൂടി ചേര്‍ന്ന് 4 ശതമാനം പലിശയ്ക്ക് പണം നല്‍കും. അഞ്ഞൂറു പേര്‍ക്ക് യാതൊരു ഈടും നല്‍കാതെയും വായ്പ നല്‍കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് തച്ചങ്കരി പറഞ്ഞു.
Discussion about this post