തിരുവനന്തപുരം: പിഎസ്‌സിക്കെതിരെ ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രതിഷേധം. നവംബറില്‍ പിഎസ്‌സി നടത്താന്‍ തീരുമാനിച്ച പ്രൈമറി അധ്യാപക പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയെന്നാണ് പരാതി. ഐക്യമലയാള പ്രസ്ഥാനത്തിന്റെ പതിഷേധ പരിപാടി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി എസ് സി നടപടിക്കെതിരെ ഓണ്‍ലൈന്‍ പ്രതിഷേധം ശക്തമാക്കുകയാണ് ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് ഓണ്‍ലൈനിലൂടെ ഭീമ ഹര്‍ജി നല്‍കും.
സംസ്ഥാനത്തെ എല്‍പി ,യുപി സ്‌കൂളുകളിലെ അധ്യാപക തസ്തികയിലേക്ക് പിഎസ് സി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയുടെ സിലബസിനെ കുറിച്ചാണ് പരാതി ഉയരുന്നത്.
പരീക്ഷാ വിഷയങ്ങളുടെ പട്ടികയില്‍ നിന്ന് മലയാള ഭാഷയെ ഒഴിവാക്കിയെന്നാണ് ഐക്യമലയാള പ്രസ്ഥാനം പ്രവര്‍ത്തകരുടെ പരാതി. മാതൃഭാഷാ പരിജ്ഞാനം ഇല്ലാത്തവര്‍ അധ്യാപകരായെത്തിയാല്‍ കുട്ടികളുടെ ഭാവനയെയും സര്‍ഗശേഷിയെയും അത് പ്രതികൂലമായി ബാധിക്കുമെന്നാണ് മലയാള ഭാഷാ സ്‌നേഹികളുടെ വാദം.
Discussion about this post