തിരുവന്തപുരം: കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ അപേക്ഷാ തീയതി സെപ്തംബര്‍ 19 വരെ നീട്ടി. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ www.keralamediaacademy.org വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. വിലാസം – സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30/കേരള മീഡിയ അക്കാദമി സബ് സെന്റര്‍, ശാസ്തമംഗലം, ഐസിഐസിഐ ബാങ്കിനു എതിര്‍വശം, തിരുവനന്തപുരം-10.
അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. ഫോണ്‍: 0484-2422275, 2422068, 0471-2726275.
Discussion about this post