കേരളത്തിലൂടെയോടുന്ന ജനശതാബ്ധി ഉള്‍പ്പെടെയുള്ള ട്രെയിനുകൾ സര്‍വീസ് തുടരുമെന്ന് റെയില്‍വേ. ട്രെയിൻ സർവിസുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നും റെയില്‍വേ പിന്മാറണമെന്നും ഇല്ലെങ്കിൽ സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുമായി ആലോചിച്ച് പ്രക്ഷോഭ നടപടികൾ ആരംഭിക്കുമെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞിരുന്നു.
തിരുവനന്തപുരം – കോഴിക്കോട്, തിരുവനന്തപുരം – കണ്ണൂര്‍, ജനശതാബ്ദിയും തിരുവനന്തപുരം -എറണാകുളം വേണാട് സ്പെഷ്യല്‍ ട്രെയിനുകളുമാണ് യാത്രക്കാരുടെ കുറവിന്‍റെ പേരില്‍ നിര്‍ത്തലാക്കാനുള്ള നീക്കം നടന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം 25 ശതമാനത്തില്‍ താഴേയായിരുന്നു. ഇക്കാരണത്താലാണ് റെയില്‍വേ ട്രെയിൻ സര്‍വീസുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കം നടത്തിയത്.
Discussion about this post