തൃശൂര്‍: പന്തീരാങ്കാവ് യുഎപിഎ കേസില്‍ തടവിലായിരുന്ന അലനും താഹയും ജാമ്യത്തിലിറങ്ങി. പത്തുമാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇരുവരും പുറത്തിറങ്ങിയത്. കര്‍ശന ഉപാധികളോടെയാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്.
ഇരുവരുടെയും ബന്ധുക്കള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഏകദേശം രണ്ട് മണിയോടെയാണ് ജാമ്യ ഉത്തരവുമായി അലന്റെ മാതാവും അഭിഭാഷകനും ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ എത്തിയത്. രേഖകള്‍ ഹാജരാക്കി അര മണിക്കൂറിനുള്ളില്‍ രണ്ട് പേരും പുറത്തിറങ്ങി.
ഇരുവരും മോചിതരാകുന്നതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കൂടെ നിന്നവരോട് നന്ദി പറയുന്നുവെന്നും ഇരുവരും പറഞ്ഞു.
Discussion about this post