കൊല്ലം: കൊല്ലം ജില്ലയിലെ മൈലംതലവൂര്‍ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. മൈലംതലവൂര്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ശുദ്ധജലം എത്തിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ജലവിതരണത്തിനുള്ള പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ ആദ്യം നടക്കും. ദേശീയ-ഗ്രാമീണ ത്വരിത ജലവിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച പതിനെട്ട് കോടി രൂപ ഇതിനായി വിനിയോഗിക്കും. ജല്‍ജീവന്‍ മിഷനില്‍ നിന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പതിനാറ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ജല അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. മൈലം തെറ്റിക്കുഴിയില്‍ 6.23 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്ക് നേരത്തെ സ്ഥാപിച്ചിരുന്നു.
ജില്ലയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തിലെ 20 വാര്‍ഡുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ബൃഹത്പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ പി അയിഷാ പോറ്റി എംഎല്‍എ അധ്യക്ഷയായി. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരന്‍, വൈസ് പ്രസിഡന്റ് എല്‍ ഉഷാ കുമാരി, പഞ്ചായത്ത് അംഗങ്ങളായ ജി ഉണ്ണികൃഷ്ണന്‍ നായര്‍, മാര്‍ഗ്രറ്റ് ജോണ്‍സണ്‍, സിന്ധു യശോധരന്‍, ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post