തിരുവനന്തപുരം: തിരുവനന്തപുരം ജി.വി. രാജാ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ 8,9,10, പ്ലസ് വണ്‍ (വി.എച്ച്.എസ്.ഇ) ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അത്ലറ്റിക്സ്, ഫുട്ബോള്‍, ബാസ്‌കറ്റ്‌ബോള്‍, വോളീബോള്‍, ഹോക്കി, ജൂഡോ, തായ്ക്വോണ്ടോ, ബോക്സിങ്, റെസ്ലിങ് എന്നീ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങള്‍ക്ക് അപേക്ഷിക്കാം.
ദേശീയ മത്സര വിജയികള്‍/ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍/സംസ്ഥാന മത്സര വിജയികള്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 15 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും: http://gvrsportsschool.org, ഫോണ്‍: 0471-2326644.
Discussion about this post