മൊറട്ടോറിയത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ചോദിച്ച് സുപ്രീംകോടതി.
ഈ വിഷയവുമായി ബന്ധപ്പെട്ട ഹർജികളിൽ നിലപാട് അറിയിക്കാനായി കേന്ദ്രത്തിനും റിസർവ് ബാങ്കിനും സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
പലിശ, പിഴ പലിശ എന്നിവയിൽ കേന്ദ്രസർക്കാർ കൃത്യമായ നിലപാട് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന ഉത്തരവിന് മാറ്റമില്ല.
കൂടാതെ ഈ വിഷയത്തിലെ പൊതുതാത്പര്യ ഹർജികൾ ഈ മാസം 28നാണ് പരിഗണിക്കുക.
മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാനുള്ള വഴി റിസർവ് ബാങ്ക് പ്രഖ്യാപിച്ച സ്‌കീമിൽ ഉണ്ടായതിനാൽ പലിശ പൂർണമായും ഒഴിവാക്കുക എന്നത് പ്രയാസമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. അതിനു ശേഷം തിരച്ചടയ്ക്കാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.
Discussion about this post