മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനുമായി പാണക്കാട് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചു. തല്ക്കാലം പാണക്കാട്ടേക്ക് വരേണ്ടെന്ന് ഖമറുദ്ദീന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. ഖമറുദ്ദീനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ നിരവധി പ്രവര്‍ത്തകര്‍ കാസര്‍ഗോഡ് നിന്ന് മലപ്പുറത്തെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ പാണക്കാട് ചേരാനിരുന്ന യോഗം ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. രാവിലെ നേതാക്കള്‍ക്ക് അസൗകര്യം ഉള്ളതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം.
അതേസമയം നിരവധി പരാതികളാണ് ഖമറുദ്ദീനെതിരെ ഉയരുന്നത്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ ഖമറുദ്ദീന് എംഎല്‍എ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. പരാതി നല്കിയവരില് അധികവും മുസ്ലീം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണ്. ഈ സാഹചര്യത്തിലാണ് ഖമറുദ്ദീനെ പാണക്കാട്ടേക്ക് വിളിപ്പിച്ചിരുന്നത്.
Discussion about this post