പരീക്ഷണം നടത്തിയവരില്‍ ഒരാളില്‍ പ്രതികൂല ഫലം കണ്ടതിനെ തുടര്‍ന്ന് ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. വാക്സിന്റെ അവസാനഘട്ട പരീക്ഷണമാണ് നിര്‍ത്തിവെച്ചത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് വാക്സിന്‍ പരീക്ഷണം നിര്‍ത്തി വെക്കുന്നത്.
മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയത്തെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവെച്ചത്. പരീക്ഷണം നടത്തിയയാളില്‍ കാണപ്പെട്ട അജ്ഞാത രോഗത്തിന്റെ സ്വഭാവമോ എപ്പോള്‍ സംഭവിച്ചുവെന്നോ വ്യക്തമല്ല.
ജൂലായ് 20-നാണ് ഓക്‌സ്ഫഡ് സര്‍വകലാശാല കോവിഡ് 19 വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. 2021 ജനുവരിയോടെ വാക്സിന്‍ വിപണിയില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍. ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായെന്ന് വ്യക്തമാക്കി ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ പരീക്ഷണം നടത്തിയ 1077ല്‍ പേരില്‍ 90 ശതമാനം പേരിലും വൈറസിനെതിരെ ആന്റിബോഡികള്‍ രൂപപ്പെട്ടിരുന്നു. ഇതില്‍ ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും കാണാത്തതിനെ തുടര്‍ന്ന് മരുന്ന് പരീക്ഷണം അവസാന ഘട്ടത്തിലായിരുന്നു.
Discussion about this post