മുംബൈ: ബോളിവുഡ് നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നടന്‍ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് റിയ അറസ്റ്റിലായത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് നാര്‍ക്കോട്ടിക് കണ്‍ഡ്രോള്‍ ബ്യൂറോ(എന്‍സിബി) റിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് റിയ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ലഹരിമരുന്ന് കേസില്‍ ഇതുവരെ 9 പേര്‍ അറസ്റ്റിലായി. റിയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയെയും സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയെയും നാര്‍ക്കോട്ടിക് കണ്‍ഡ്രോള്‍ ബ്യൂറോ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം നടി കങ്കണ റണൗട്ടിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചു. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്്.
Discussion about this post