തിരുവനന്തപുരം: സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ സര്‍ക്കാര്‍ നടത്തുന്ന ആറ് മാസ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ പാസ്സായിട്ടുളളവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. കോഴ്സിന്റെ അവസാന രണ്ടു മാസം തൊഴില്‍ പരിചയവും പ്രസ്തുത കാലയളവില്‍ പ്രതിമാസം 900 രൂപ വേതനവും (ഡിപ്പാര്‍ട്ട്മെന്റല്‍ കാന്റിഡേറ്റ്സ് ഒഴികെയുളളവര്‍ക്ക്) ലഭിക്കും
അപേക്ഷയുടെ മാതൃകയും പ്രോസ്പെക്ടസും www.statelibrary.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഒക്ടോബര്‍ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് കിട്ടത്തക്കം വിധം സ്റ്റേറ്റ് ലൈബ്രേറിയന്‍, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, പാളയം, വികാസ് ഭവന്‍ പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. നിശ്ചിത സമയ പരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.
Discussion about this post