തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്ഷന് നൂറു രൂപ വര്‍ധിപ്പിച്ചു. 1300 രൂപയില്‍ നിന്ന് 1400 രൂപയായാണ് പെന്ഷന് കൂട്ടിയിരിക്കുന്നത്. സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്.
സാമൂഹ്യക്ഷേമ പെന്ഷന് നൂറുരൂപ വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ സാമൂഹ്യ ക്ഷേമ പെന്ഷന് ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വര്‍ഷവും നൂറു രൂപവീതം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്.
Discussion about this post