ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകന്‍ എസ്.പി.ചരണ്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. അതേസമയം അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മകന്‍ അറിയിച്ചു.
ചെന്നൈയില്‍ ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ കഴിയുന്നത്. വെന്റിലേറ്ററിലാണെങ്കിലും എസ്പിബി മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടു എന്നും എസ് പി ചരണ്‍ പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കുകയായിരുന്നു.
Discussion about this post