തിരുവനന്തപുരം: കോവിഡ് ബാധിതരായ സ്ത്രീകളെ അടിയന്തര സാഹചര്യത്തിലല്ലെങ്കില്‍
രാത്രിയില്‍ ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. മാറ്റേണ്ട സാഹചര്യം വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരിലൊരാള്‍ ആംബുലന്‍സില്‍ ഒപ്പം ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.
രോഗം സ്ഥിരീകരിച്ച, ലക്ഷണങ്ങളില്ലാത്ത ആളുകളെ അടിയന്തരമായി ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല. പ്രത്യേകിച്ച് രാത്രിയിലാണെങ്കില്‍, സ്ത്രീകളാണെങ്കില്‍. അവരോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരോ ഗുരുതരാവസ്ഥയിലുള്ളവരോ ആയ സ്ത്രീകളാണെങ്കില്‍ അവരെ ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ അയക്കുന്ന ആംബുലന്‍സില്‍ പരിശീലനം നേടിയ മെഡിക്കല്‍ ടെക്‌നീഷ്യനോ ആരോഗ്യ പ്രവര്‍ത്തകനോ ഉണ്ടാകണം.ജിപിഎസ് സംവിധാനമുള്ള ഈ ആംബുലന്‍സുകള്‍ ചികില്‍സ കേന്ദ്രങ്ങളിലെത്തിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് ഉറപ്പുവരുത്തുകയും വേണം.
Discussion about this post