കൊല്ലം: കൊല്ലം ജില്ലയില്‍ ആറുവയസ്സുകാരി കോവിഡ് ബാധിച്ച് മരിച്ചു. വടക്കന്‍ മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകള്‍ ആയിഷയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മരണം.
ഓഗസ്റ്റ് 18 മുതല്‍ കുട്ടി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഞരമ്പുകള്‍ക്ക് ബലക്ഷയമുണ്ടാകുന്ന അസുഖമുണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
Discussion about this post