തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു.അറബിക്കടലില്‍ കവരത്തിക്ക് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് തെക്കന്‍കേരളത്തിലെ മഴയ്ക്ക് കാരണം. കര്‍ണാടക തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലപ്പെട്ട് പടിഞ്ഞാറേക്ക് നീങ്ങുന്നതും മഴ ശക്തമാകാന്‍ കാരണമായി.
അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശം. ചൊവ്വാഴ്ച മഴയുടെ ശക്തി കുറയും.
Discussion about this post