കൊല്ലം: ചവറയില്‍ മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. 9ന് മുമ്പ് മുന്നണിയോഗം ചേര്‍ന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ആണ് യുഡിഎഫിന്റെ പ്രതീക്ഷ.
സിഎംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നിട് സിപിഐഎമ്മിനൊപ്പം ചേര്‍ന്ന എന്‍.വിജയന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. 6189 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ വിജയന്‍ പിള്ള മുന്‍ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത്. മുന്‍ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയന്‍ ചവറ ഏരിയ സെക്രട്ടറി മനോഹരന്‍ എന്നിവരുടെ പേരുകളാണ് ഇടതുമുന്നണി പരിഗണിക്കുന്നത്.
എന്‍ഡിഎ യോഗവും ഉടന്‍ ചേരുമെന്നാണ് നേതാക്കള്‍ പറയുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആയിരിക്കും മത്സരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വളരെ നേരത്തെ തന്നെ വാര്‍ഡ് തല പ്രവര്‍ത്തനം തുടങ്ങിയെന്നാണ് ബജെപി നേതാക്കള്‍ പറയുന്നത്. അഞ്ച് പഞ്ചായത്തുകളും കൊല്ലം കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളും ചേരുന്ന ചവറ മണ്ഡലത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഇടതുമുന്നണിക്കാണ് മേല്‍കൈ
Discussion about this post