തിരുവനന്തപുരം: തീരമൈത്രി പദ്ധതിയ്ക്ക് കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യതൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. 20നും 50നും മദ്ധ്യേ പ്രായമുള്ളവരാകണം അപേക്ഷകര്‍. രണ്ടുമുതല്‍ അഞ്ചുപേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ ധനസഹായം ലഭിക്കും. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ നിന്നും ജില്ലയിലെ വിവിധ മത്സ്യഭവന്‍ ഓഫീസുകളില്‍ നിന്നും സെപ്റ്റംബര്‍ 9 മുതല്‍ അപേക്ഷ ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496007035, 9846944411, 9847907161, 7560916058 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Discussion about this post