കോവിഡ് കാലത്ത് പ്രതിസന്ധിയിലായ വോഡാഫോൺ ഐഡിയയിൽ ആമസോൺ ഇന്ത്യ, യുഎസിലെ വയർലെസ് സ്ഥാപനമായ വെരിസോൺ കമ്യൂണിക്കേഷൻസ് എന്നി കമ്പനികൾ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. 30,000 കോടി രൂപയോളമാകും നിക്ഷേപം നടത്തുക.
എജിആർ കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നിരുന്നു. ഇതോടെ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയണ്.
പുറത്തുനിന്നുള്ള നിക്ഷേപങ്ങൾ സമാഹരിക്കാതെ കുടിശ്ശിക അടയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിലവിൽ വോഡാഫോൺ ഐഡിയ.
പണമില്ലാത്തതിന്റെ പേരിൽ നിരവധി വികസനപ്രവർത്തനങ്ങളും നിർത്തി വച്ചിരിക്കുകയായിരുന്നു. അവയും ഇതോടൊപ്പം നടത്താമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
ലൈസൻസ് ഫീ, സ്പെക്ട്രം യൂസേജ് ചാർജ്, പലിശയും പിഴയും എന്നീ ഇനങ്ങളിലായി 50,400 കോടി രൂപയാണ് കമ്പനി അടയ്ക്കാനുള്ളത്. ഇതിൽ 7,854 കോടി രൂപ ഇതിനോടകം അടച്ചു.
Discussion about this post