കൊല്ലം: ജില്ലയില്‍ ആള്‍ക്കാരെ ക്ഷണിച്ച് വരുത്തി നടത്തുന്ന വിവാഹങ്ങള്‍, വിവാഹ നിശ്ചയങ്ങള്‍ ഉള്‍പ്പടെ ആളു കൂടുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ മുന്‍കൂട്ടി അധികൃതരെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍. കോവിഡ് വ്യാപന സാധ്യത തടയാനാണിത്.
ജില്ലയില്‍ വെള്ളിമണിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. മുന്‍കൂട്ടി ഇത് പോലീസ്-ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിരുന്നുവെങ്കില്‍ രോഗവ്യാപന സാധ്യത തടയാമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ചടങ്ങുകള്‍ നടത്തുമ്പോള്‍ അറിയിക്കണമെന്ന ഉത്തരവിറക്കായത്. എന്നിട്ടും ചിലര്‍ അറിയിപ്പ് നല്‍കാതെ ചടങ്ങുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും കളക്ടര്‍ അറിയിച്ചു.
ചടങ്ങുകള്‍ നടക്കുന്ന പ്രദേശത്തെ പൊലീസ് ഹൗസ് ഓഫീസര്‍, ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ മൂന്ന് ദിവസം മുന്‍പ് വിവരം അറിയിക്കണം.
Discussion about this post