തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറാക്കി നിയമിച്ചു. ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയതിന് പിന്നാലെയാണ് പുതിയ നിയമനം. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് അദ്ദേഹം.
റോഡ് സേഫ്റ്റി കമ്മീഷണറായ എന്‍ ശങ്കര്‍ റെഡ്ഢി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയത്. ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്റെയും സിഎംഡിയുടെയും പദവി വിജിലന്‍സ് ഡയറക്ടറുടേതിന് തുല്യമാക്കിയിട്ടുണ്ട്. ഒരു വകുപ്പില്‍ രണ്ട് ഡിജിപി തസ്തിക സാധ്യമല്ലാത്തതിനാലാണ് തച്ചങ്കരിയെ പുറത്തുള്ള തസ്തികയില്‍ നിയമിച്ചത്.
പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്സ് മേധാവി എന്നിവയ്ക്ക് പുറമെ, കെഎസ്ആര്‍ടിസി അടക്കം നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം ടോമിന്‍ തച്ചങ്കരി അനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ സേവന കാലാവധിയാണ് ടോമിന്‍ ജെ തച്ചങ്കരിക്ക് ഇനിയുള്ളത്. 1986 ബാച്ച് ഐപിഎസ് ഓഫീസറാണ് ടോമിന്‍ ജെ.തച്ചങ്കരി.
Discussion about this post