തൃശൂര്‍: തൃശൂരില്‍ ഇന്ന് ഓണ്‍ലൈനില്‍ പുലികളിറങ്ങും. ഉച്ചയ്ക്ക് മൂന്നര മുതല്‍ നാലര മണി വരെയാണ് പുലികളി. 16 പുലികള്‍ സ്വന്തം വീടുകളിലിരുന്ന് മൊബൈല്‍ ക്യാമറയ്ക്ക് മുമ്പിലാണ് ചുവടുവെക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സ്വരാജ് റൗണ്ടിലെ പുലികളി ഒഴിവാക്കിയത്.
അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതി എന്ന ഫേയ്‌സ്ബുക്ക് പേജിലാണ് പുലികളി നടക്കുക. പുലികള്‍ക്കുള്ള കിറ്റില്‍ ഇത്തവണ പുലിമുഖത്തിനും അരമണിയ്ക്കും പുറമെ ദേശക്കാര്‍ തന്നെ നിര്‍മ്മിച്ച സെല്‍ഫി സ്റ്റിക്കുമുമുണ്ട്. പുലിവേഷം ദേഹത്ത് വരയ്ക്കാന്‍ ആര്‍ട്ടിസ്റ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സെല്‍ഫി സ്റ്റിക് ഉപയോഗവും ലൈവ് കൊടുക്കുന്നതുമൊക്കെ എങ്ങനെയെന്ന് സംഘാടകര്‍ പുലികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കിയിട്ടുണ്ട്. അയ്യന്തോള്‍ ദേശക്കാര്‍ മാത്രമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ പുലികളിക്ക് തയ്യാറായിട്ടുള്ളത്.
Discussion about this post