കൊച്ചി: ബംഗളൂരു ലഹരിമരുന്ന് മാഫിയയുമായുള്ള ബിനീഷ് കോടിയേരിയുടെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ലഹരിമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് ജൂലൈ 10ന് വന്ന കോളുകള്‍ പരിശോധിക്കണം. ആ ദിവസമാണ് സ്വപ്ന സുരേഷ് ബെംഗളൂരുവില്‍ പിടിക്കപ്പെട്ടത്. അനൂപിന്റെ മൊഴിയില്‍ നിന്നു തന്നെ ബന്ധം വ്യക്തമാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. സ്വര്‍ണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു.
അതേസമയം ബംഗളൂരു ലഹരിമരുന്ന് മാഫിയ കേസില്‍ പിടിയിലായ അനൂപ് മുഹമ്മദിനെ നന്നായി അറിയാമെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. വസ്ത്രവ്യാപാരിയെന്ന നിലയ്ക്കാണ് അറിയുന്നത്. ഹോട്ടല്‍ റൂം ബുക്ക് ചെയ്തു തരാറുണ്ട്, റസ്റ്റോറന്റ് തുടങ്ങാന്‍ വായ്പ നല്‍കി. ആറുലക്ഷം രൂപയാണ് വായ്പ നല്‍കിയതെന്നും ബിനീഷ് പറഞ്ഞു. എന്നാല്‍ ലഹരിമരുന്ന് കച്ചവടവുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ജൂലൈ പത്തിന് വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും ബിനീഷ് പറഞ്ഞു.
Discussion about this post