തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ രാഷ്ട്രീയവിവാദം മുറുകുന്നു. കേസില്‍ അടൂര്‍പ്രകാശ് എംപിയ്ക്ക് നേരെ രൂക്ഷമായ ആരോപണങ്ങളാണ് സിപിഐഎം ഉന്നയിക്കുന്നത്. അടൂര്‍ പ്രകാശിന്റെയും പ്രതികളുടെയും ഫോണ്‍ വിളികള്‍ പരിശോധിക്കണമെന്ന് വാമനപുരം എംഎല്‍എ ഡി കെ മുരളി ആവശ്യപ്പെട്ടു. അതേസമയം അടൂര്‍ പ്രകാശിന് പൂര്‍ണ്ണ പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തുവന്നു.
മന്ത്രി ഇപിജയരാജനാണ് സ്ഥലം എം പി അടൂര്‍പ്രകാശും ഇരട്ടക്കൊലക്കേസിലെ പ്രതികളുമായുള്ള ബന്ധം ആദ്യം ആരോപിച്ച് രംഗത്തുവന്നത്. നേരത്തെ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വെഞ്ഞാറമൂട് കേസിലെ പ്രതിക്കായി എം പി ഇടപ്പെട്ടന്ന ശബ്ദരേഖ ഡിവൈഎഫ് പുറത്തുവിടുകയും ചെയ്തതോടെ വിവാദം കൊഴുത്തു. മന്ത്രിമാരും ആരോപണവുമായി രംഗത്തുവന്നു. അടൂര്‍ പ്രകാശിന് കേസില്‍ ബന്ധമുണ്ട് എന്നത് വസ്തുതാപരമായ കാര്യമാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. സാമൂഹിക വിരുദ്ധര്‍ക്ക് ഒരു വര്‍ഷമായി എല്ലാ പിന്തുണയും നല്‍കുന്നത് അടൂര്‍ പ്രകാശാണെന്നും മന്ത്രി ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ തള്ളുകയും തനിക്ക് കേസുമായി ബന്ധമില്ലെന്ന് പറഞ്ഞ് അടൂര്‍ പ്രകാശ് രംഗത്തെത്തി. മാത്രമല്ല ഡി കെ മുരളി എംഎല്‍എയുടെ മകനെതിരെ തിരിച്ച് ആക്ഷേപമുന്നയിക്കുകയും ചെയ്തു അടൂര്‍ പ്രകാശ്. ഒരു വര്‍ഷം മുമ്പ് എംഎല്‍എയുടെ മകന്‍ ഇടപെട്ട തര്‍ക്കങ്ങളാണ് കൊലയിലേക്കെത്തിച്ചതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ ആരോപണം. അടൂര്‍ പ്രകാശിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡികെ മുരളി മറുപടി നല്‍കി.
അതേസമയം ഇരട്ടക്കൊല കേസ് രാഷ്ട്രീയക്കൊലയല്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. അടൂര്‍ പ്രകാശിന് പൂര്‍ണ പിന്തുണയാണ് കേസില്‍ കോണ്‍ഗ്രസ് നല്‍കുന്നത്.
Discussion about this post