കോവിഡിന്റെ പശ്ചാത്തലത്തിൽ എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ കൂടുന്നതിനാൽ പുതിയ സുരക്ഷാ സംവിധാനം നടപ്പിലാക്കി എസ്ബിഐ.
ആരെങ്കിലും എടിഎമ്മിലെത്തി ബാലൻസ് പരിശോധന, മിനി സ്റ്റേറ്റ്മെന്റ് എടുക്കുക എന്നിവയ്ക്ക് ശ്രമിച്ചാൽ എസ്എംഎസ് വഴി വിവരം നിങ്ങളിലെത്തും. ഇങ്ങനെ വരുന്ന എസ്എംഎസുകൾ അവഗണിക്കരുതെന്ന നിർദേശവും എസ്ബിഐ ഇതിനകം നൽകിക്കഴിഞ്ഞു.
ബാലൻസ് പരിശോധിക്കാനോ മറ്റോ എടിഎമ്മിൽ പോകാതെ, ഇതുപോലെ എസ്എംഎസ് ലഭിച്ചാൽ അപ്പോൾ തന്നെ എടിഎം കാർഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്കിന്റെ നിർദേശം.
തട്ടിപ്പ് തടയുന്നതിനായി ബാങ്ക് നേരത്തെ തന്നെ കാർഡില്ലാതെ പണമെടുക്കാനുള്ള രീതി ഒരുക്കിയിരുന്നു. ഒറ്റത്തവണ പാസ് വേഡ് നൽകുന്നത് വഴി പണമെടുക്കാനുള്ള സൗകര്യമാണ് 2020ന്റെ തുടക്കത്തിൽ അവതരിപ്പിച്ചത്.
രാത്രി എട്ടിനും രാവിലെ എട്ടിനുമിടയിൽ 10,000 രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോഴാണ് ഡെബിറ്റ് കാർഡിന്റെ പിൻ കൂടാതെ ഒറ്റത്തവണ പാസ് വേഡ് കൂടി നൽകുന്ന സംവിധാനം അവതരിപ്പിച്ചത്.
Discussion about this post