കൊല്ലം: ഗിഫ്റ്റ് പാഴ്സലുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായി പോലീസ്.വിദേശത്ത് നിന്നും മറ്റുംഅയയ്ക്കുന്ന ഗിഫ്റ്റ് പാഴ്സലിനുള്ള കസ്റ്റംസ് തീരുവയായി പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വരുന്ന കോളുകള്‍ സൂക്ഷിക്കുക.
ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍:
പാര്‍സലിന്റെ ഫോട്ടോകള്‍ അയയ്ക്കുക
വിദേശ മൊബൈല്‍ നമ്പറില്‍ നിന്ന് വിളിക്കുക
നിലവിലില്ലാത്ത ഉയര്‍ന്ന മൂല്യമുള്ള പാഴ്സലിനായി ബാങ്ക് അക്കൗണ്ടില്‍ നികുതി ഇനത്തില്‍ പണം നിക്ഷേപിക്കാന്‍ തട്ടിപ്പുകാര്‍ ഇരയോട് ആവശ്യപ്പെടും.
കസ്റ്റംസിന്റേതെന്ന് തോന്നിപ്പിക്കുന്ന രേഖകള്‍ നിങ്ങള്‍ക്ക് അയച്ച് നല്‍കും
ഇറക്കുമതി / കസ്റ്റംസ് തീരുവ അടയ്ക്കാന്‍ നിങ്ങള്‍ വിസമ്മതിച്ചാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന മറ്റൊരു നമ്പരില്‍ നിന്ന് ബന്ധപ്പെട്ട് നിങ്ങള്‍ക്ക് വന്നിട്ടുള്ള പാഴ്സലില്‍ വിദേശ കറന്‍സികള്‍ ഉണ്ടെന്നും നിങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പാര്‍സലിന് പരിവര്‍ത്തന ഫീസ് അടയ്ക്കാന്‍ നിര്‍ബന്ധിക്കും
ആര്‍ബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ബന്ധപ്പെട്ട് ഇല്ലാത്ത നിയമ നടപടികള്‍ പറഞ്ഞ് നിങ്ങളെ ഭയപ്പെടുത്തും
എല്ലാത്തിനും സര്‍ക്കാര്‍ മുദ്രകളോടു കൂടിയ വ്യാജ രേഖകള്‍ നിങ്ങള്‍ക്ക് അയച്ച് തന്ന് വിശ്വസിപ്പിക്കും
ഇത്തരം പറ്റിപ്പ് നടത്തുന്ന സംഘങ്ങളുടെ ആസ്ഥാനം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ്. തട്ടിപ്പിനായി സ്വന്തം പേരിലുള്ള സിമ്മോ ഫോണുകളോ ബാങ്ക് അക്കൗണ്ടുകളോ ഇവര്‍ ഉപയോഗിക്കില്ല.
കസ്റ്റംസ്, ആര്.ബി.ഐ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി ഒരിക്കലും ഫോണില്‍ ബന്ധപ്പെടില്ല.
സൈബര്‍ സെല്‍, കൊല്ലം റൂറല്‍ – 9497980211
Discussion about this post