ടെലികോം കമ്പനികളുടെ പുതുക്കിയ മൊത്തവരുമാന കുടിശ്ശിക തീർക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുമായി സുപ്രീംകോടതി . അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാന (എജിആർ) കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് ആശ്വാസ ഉത്തരവാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.
അവശേഷിക്കുന്ന കുടിശ്ശിക തീർക്കാനായി സുപ്രീം കോടതി 10 വർഷത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. 2021 മാർച്ച് 31നകം കുടിശികയുള്ള തുകയുടെ 10 ശതമാനം വരെ അടയ്ക്കേണ്ടി വരും.
അവശേഷിക്കുന്ന തുകയുടെ ഒരുഭാഗം എല്ലാവർഷവും ഫെബ്രുവരി ഏഴിനകം അടയ്ക്കണമെന്നും അടവിൽ വീഴ്ചവരുത്താൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ബാക്കി തുക 2031 മാർച്ച് 31നകം അടയ്ക്കാനുള്ള അവസരമാണ് കോടതി നൽകിയിരിക്കുന്നത്. കൂടാതെ ടെലികോം കമ്പനികളുടെ ചെയർമാൻമാർ തിരിച്ചടവുസംബന്ധിച്ച് ഉറപ്പും നൽകണം.
തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ പിഴയും കോടതിയലക്ഷ്യനടപടികളും നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post