കോഴിക്കോട്: വന്ദേഭാരത് മിഷന്‍ ആറാംഘട്ടത്തില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. സെപ്തംബറില്‍ ആദ്യ രണ്ട് ആഴ്ചകളിലെ വിമാന ഷെഡ്യൂളുകളാണ് ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചത്. കേരളത്തിലേക്കുള്‍പ്പെടെ 19 സര്‍വീസുകളാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 9 എണ്ണം കേരളത്തിലേക്കും ബാക്കിയുള്ളവ മറ്റ് സംസ്ഥാനങ്ങളിലേക്കുമാണ്.
സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ 3 എണ്ണം കരിപ്പൂരിലേക്കും മൂന്നെണ്ണം തിരുവനന്തപുരത്തേക്കും രണ്ട് സര്‍വീസുകള്‍ കൊച്ചിയിലേക്കും ഒരെണ്ണം കണ്ണൂരിലേക്കുമാണ്.
കുവൈറ്റില്‍ നിന്നാണ് കൂടുതല്‍ സര്‍വീസുകള്‍. 4 വിമാനത്താവളങ്ങളിലേക്കായി 39 വിമാനങ്ങളാണ് യാത്രക്കാരുമായി എത്തുക. ബഹ്‌റൈനില്‍ നിന്ന് 10 സര്‍വീസുകളും സൗദി അറേബ്യയില്‍ നിന്ന് 9 സര്‍വീസുകളുമാണുള്ളത്. ഈ മാസം 5,7 തീയതികളില്‍ ദമാമില്‍ നിന്നും 13ന് റിയാദില്‍ നിന്നുമാണ് പ്രവാസികളുമായി വിമാനങ്ങള്‍ കരിപ്പൂരിലെത്തുക.
Discussion about this post