പാല: കേരള കോണ്‍ഗ്രസ്(എം) ജോസഫ് വിഭാഗത്തിന് മുന്നറിയിപ്പുമായി ജോസ് കെ.മാണി. രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ ജോസ്.കെ.മാണി പറഞ്ഞു.
”കേരള കോണ്‍ഗ്രസ് ഒന്നു മാത്രമേയുള്ളൂ. മറ്റൊരു കേരള കോണ്‍ഗ്രസ് ഇല്ല. രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ കേരള കോണ്‍ഗ്രസ്(എം) കുടുംബത്തില്‍ തന്നെ കാണണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കും. ഇപ്പോള്‍ തല്‍ക്കാലം സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നു”, ജോസ് കെ.മാണി പറഞ്ഞു.
നിയമസഭാ രേഖയില്‍ റോഷി അഗസ്റ്റിനാണ് പാര്‍ട്ടി വിപ്പ്. ആ വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നിയമപരമായ നടപടിയുണ്ടാകും. ചിഹ്നം അനുവദിച്ചതിലൂടെ മാണിസാറിന്റെ ആത്മവാവ് സന്തോഷിക്കുകയാണ്. എനിക്കും എന്റെ പിതാവിനുമെതിരെ വലിയ രീതിയില്‍ വ്യക്തിഹത്യ നടന്നു. എന്നാലും ആര്‍ക്കെതിരെയും പരാതിയില്ല. എല്ലാവരും തിരിച്ച് വരണമെന്നാണ് അഭ്യര്‍ഥനയെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.
Discussion about this post