തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ് സി ) വിവിധ തസ്തികകളിലായി 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (ന്യൂറോളജി)- 24, റിസര്‍ച്ച് ഓഫീസര്‍ (സോഷ്യല്‍ സ്റ്റഡീസ്)-1, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ലൈ- ഡിറ്റക്ഷന്‍)- 3, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി)-7 എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Discussion about this post