ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ബാങ്ക് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി അവസാനിച്ചു. ഇന്ന് മുതല്‍ വായ്പകള്‍ തിരിച്ചടച്ച് തുടങ്ങണം.
മാര്‍ച്ച് 1 മുതലുള്ള തിരിച്ചടവുകള്‍ക്ക് മൂന്ന് മാസത്തേക്കാണ് നേരത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.ഈ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്.
മോറട്ടോറിയം ദീര്‍ഘിപ്പിക്കുന്നില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും.മോറട്ടോറിയം ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സെപ്റ്റംബര്‍ മൂന്നിന് ബാങ്ക് മേധാവികളെ കാണുന്നുണ്ട്. നിലവിലുള്ള വായ്പകള്‍ പുനക്രമീകരിച്ച് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യും. മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
Discussion about this post