കോവിഡ് മഹാമാരിക്കിടെ മലയാളികള്‍ക്കിന്ന് തിരുവോണം. ഒത്തുചേരലുകളില്ലാത്ത, മാസ്‌കണിഞ്ഞതെങ്കിലും ഈ തിരുവോണത്തിന്റെയും നിറം ഒട്ടുമങ്ങാതെയാണ് മലയാളികള്‍ ആഘോഷിക്കുന്നത്. മഹാമാരിയെ അതിജീവിച്ച് ഒത്തുചേരലുകളുടെയും ഐശ്വര്യത്തിന്റെയും പുതിയൊരു കാലം പിറക്കുമെന്ന പ്രതീക്ഷയിലാണ് കേരളം ഇത്തവണ ഓണം ആഘോഷിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയും സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകളെടുത്തുമാണ് തിരുവോണം ആഘോഷിക്കുന്നത്. ഇത്തവണ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും, ആറന്മുള വള്ളസദ്യയും തൃശൂരിലെ പുളിക്കളിയുമൊന്നുമില്ല. കേരളത്തിലെ ഏക വാമനമൂര്‍ത്തി ക്ഷേത്രമായ തൃക്കാക്കരയില്‍ ഓണാഘോഷം ചടങ്ങുകളിലൊതുങ്ങി. ഇങ്ങനെയൊക്കെയാണെങ്കിലും മലയാളികള്‍ പ്രതീക്ഷ കൈവിടുന്നില്ല. കഴിയുന്നതു പോലെ ഓരോരുത്തരും തിരുവോണത്തെ വരവേറ്റു കഴിഞ്ഞു.
Discussion about this post