നൂറു ദിവസംകൊണ്ട് നൂറു പദ്ധതികൾ നടപ്പാക്കാനൊരുങ്ങി മുഖ്യമന്ത്രി. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം വരെ തുടരുമെന്നും പത്ര സമ്മേളനത്തിൽ അറിയിച്ചു.
റേഷൻ കടകൾ വഴിയാകും കിറ്റ് വിതരണം ചെയ്യുക.
മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നും പലിശയുടെ കാര്യത്തിൽ ഇളവ് നൽകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണസമ്മാനമായി നൂറുദിവസം നൂറ് പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല, അത് നടപ്പാക്കുമെന്ന ഉറപ്പുകൂടിയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൂറ് രൂപ വീതം വർധിപ്പിക്കുക. പെൻഷൻ മാസം തോറും വിതരണം ചെയ്യും.
നൂറു ദിവസത്തിനുള്ളിൽ ആവശ്യമായ ജീവനക്കാരെ ആരോഗ്യരംഗത്ത് നിയമിക്കും
ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയർത്തും
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.
നൂറു ദിവസങ്ങളിൽ 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും. രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും
സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ സർക്കാർ സ്കൂളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. പുതിയ കെട്ടിടങ്ങൾ നിർമിക്കും. 250 പുതിയ സ്കൂൾകെട്ടിടങ്ങളുടെ പണി ആരംഭിക്കും.
അഞ്ചു ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പുകൾ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി പൂർത്തികരിക്കും.
15000 നവസംരംഭങ്ങളിലൂടെ അമ്പതിനായിരം പേർക്ക് കാർഷികേതര മേഖലകളിൽ തൊഴിൽ നൽകും
5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കും
ഒന്നരലക്ഷം പേർക്ക് കുടിവെള്ള കണക്ഷൻ
മത്സ്യഫെഡിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടങ്ങിയവയാണ് പ്രഖ്യാപനങ്ങളിൽ ഉള്ളത്
Discussion about this post