തിരുവനന്തപുരം: സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ 2020-21 ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ആരംഭിച്ചു. പരിശീലന ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു.
ഓണം അവധിയ്ക്കു ശേഷം സെപ്റ്റംബര്‍ 3, 4 തിയതികളില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന ക്ലാസ്സുകളും ഉണ്ടായിരിക്കും. ഐച്ഛിക വിഷയങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ ആരംഭിക്കും.
Discussion about this post