തിരുവനന്തപുരം: പിഎസ്സി റാങ്കില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനു(28)വാണ് മരിച്ചത്. പിഎസ് സിയുടെ റദ്ദാക്കിയ എക്സൈസ് ലിസ്റ്റില്‍ 76ാം റാങ്കുകാരനാണ് അനു.
ജോലിയില്ലാത്തതില്‍ ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എന്ത് ചെയ്യണമെന്നറിയില്ല, കുറച്ച് ദിവസമായി ആലോചിക്കുന്നു, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യെന്നും കുറിപ്പ് എഴുതി വച്ച ശേഷമാണ് അനു ആത്മഹത്യ ചെയ്തത്.
കൂലിപ്പണി ചെയ്താണ് അനു ബിരുദപഠനം പൂര്‍ത്തിയാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post