തൃശ്ശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണക്കാലത്തെ ആരോഗ്യ സംരക്ഷണത്തെ ആസ്പദമാക്കി പ്രത്യേക തിരുവാതിര ബോധവത്കരണ വീഡിയോ നിര്‍മ്മിച്ച് ആരോഗ്യവകുപ്പ്. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകഴുകല്‍ ശീലമാക്കുക, വീട്ടില്‍ കഴിയേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സന്ദേശങ്ങളാണ് തിരുവാതിരക്കളിയിലൂടെ നല്‍കുന്നത്.
മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള തിരുവാതിരക്കളിയില്‍ ഭാഗമായിട്ടുള്ളത് തൃശ്ശൂര്‍ കുത്താംപുള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശാപ്രവര്‍ത്തകരാണ്. ഇത്തവണ ഓണാഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കാം, ഈ ഓണം കരുതലോണം എന്നീ സന്ദേശങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
നന്ദന സിബു ആലപിച്ച ഗാനത്തിന്റെ വരികള്‍ വിരമിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ എം.എന്‍.വിമല്‍ കുമാറിന്റേതാണ്.
Discussion about this post