തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവന വിലക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘടാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന നടത്താന്‍ പാടില്ലെന്നാണ് നിര്‍ദേശം. പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്ന ഒരു പരസ്യപ്രസ്താവനയും ഉണ്ടാകരുതെന്നാണ് കെപിസിസി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ അഭിപ്രായപ്രകടനങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷകരമാകരുതെന്നാണ് കെപിസിസിയുടെ നിര്‍ദേശം.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ നിന്ന് പരസ്യപ്രസ്താവനകള്‍ ഉണ്ടായത്. ശശി തരൂര്‍ അടക്കമുള്ളവര്‍ ഒപ്പിട്ടു നല്‍കിയ കത്തിനെ കുറിച്ച് സംസ്ഥാന നേതാക്കളില്‍ പലരും വിയോജിപ്പ് രേഖപ്പെടുത്തി പരസ്യമായി രംഗത്ത് വന്നിരുന്നു. സോഷ്യല്‍മീഡിയയിലൂടെ എതിര്‍ത്തും അനുകൂലിച്ചും പരസ്യപ്രസ്താവനകളുണ്ടായി. ഈ സാഹചര്യത്തിലാണ് കെപിസിസി പരസ്യപ്രസ്താവന വിലക്കിയിരിക്കുന്നത്.
Discussion about this post