പത്തനംതിട്ട: ഓണക്കാല പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ പൂജകള്‍ നടക്കും. ഇത്തവണയും ഓണസദ്യ ഉണ്ടാകും. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല
സെപ്തംബര്‍ രണ്ടാം തീയതി വൈകീട്ട് 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.
Discussion about this post