തൃശൂര്‍: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അര്‍ജുനെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.
അപകടം ഉണ്ടായ വാഹനം ഓടിച്ചതാരെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. താനല്ല, ബാലഭാസ്‌കറായിരുന്നു വണ്ടിയോടിച്ചിരുന്നതെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അര്‍ജുന്‍. ഇതില്‍ വ്യക്തത വരുത്തുകയായിരുന്നു ചോദ്യം ചെയ്യലിന്റെ ഉദ്ദേശം.
ബാലഭാസ്‌കറിന്റെ ഭാര്യം ലക്ഷ്മി മൊഴി നല്‍കിയത് അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നായിരന്നു. മരിക്കുന്നതിന് മുമ്പ് ബാലഭാസ്‌കറും ഇതേ മൊഴിയായിരുന്നു നല്‍കിയതെന്നാണ് ഡോക്ടറും പറഞ്ഞത്.
Discussion about this post