സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതി പ്രകാരം റബ്ബർ കർഷകർക്ക് സബ്സിഡി തുക അനുവദിച്ചു. 2020 മെയ് മാസം വരെയുളള കർഷകരുടെ ബില്ലുകളിന്മേലാണ് തുക അനുവദിക്കുക. ഇതനുസരിച്ച് ജൂലൈ 27 ന് 50.5 കോടി രൂപയും ആഗസ്റ്റ് 24 ന് തീയതി 49.5 കോടി രൂപയും ഉൾപ്പടെ ആകെ 100 കോടി രൂപ സബ്സിഡിയിനത്തിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കൈമാറി.
മെയ് മാസം വരെയുള്ള സബ്സിഡി വിതരണം ഇതോടെ പൂർത്തിയായി. 500 കോടി രൂപയാണ് റബർ കർഷകർക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ വിതരണത്തിനു വരുന്ന കാലതാമസം കർഷകരിൽ വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കേരള സർക്കാർ നടപ്പാക്കുന്ന റബർ ഉത്പാദന പ്രോത്സാഹന പദ്ധതി പ്രകാരം കൃഷിക്കാർ അവരുടെ വിൽപ്പന രസീതുകൾ റബർ ബോർഡിലേയ്ക്കാണ് അപ്പ്ലോഡ് ചെയ്യുന്നത്.
വിൽപ്പന വിലയും സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 150 രൂപയും തമ്മിലുള്ള വ്യത്യാസം റബർ ബോർഡിന്റെ ശുപാർശയനുസരിച്ച് ഓരോ കർഷകർക്കും സംസ്ഥാന സർക്കാർ അവരുടെ അക്കൗണ്ടിലേയ്ക്ക് ഇട്ടുകൊടുക്കുകയും ചെയ്യുന്നു
Discussion about this post