കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യാനായി തയ്യാറാക്കിയ ബിവറേജസ് കോര്‍പ്പറേഷന്‍ ആപ്ലിക്കേഷനായ ബെവ്ക്യൂയിൽ പുതിയ മാറ്റങ്ങള്‍.
ഇനി മുതൽ ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം ലഭ്യമാകും. ആപ്പ് മുഖേന ബുക്ക് ചെയ്താൽ മൂന്നുദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാൻ കഴിയൂ എന്ന വ്യവസ്ഥ നീക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കി.
ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ രാവിലെ ഒന്‍പതു മുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കും. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാകില്ല. നാളെ മുതല്‍ മാറ്റങ്ങൾ നിലവിൽ വരും. ബെവ് കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പ്രതിദിന ടോക്കണ്‍ 400 നിന്ന് 600 ആയി ഉയർത്തുന്നതിന് ഒപ്പം ബാറുകളിലെ അനധികൃത വില്‍പ്പന തടയുക, അനുവദിക്കുന്ന ടോക്കണുകള്‍ക്ക് ആനുപാതികമായി മദ്യം വാങ്ങുന്നുണ്ടോയെന്ന് ഉറപ്പാക്കുക എന്നിവയ്ക്കും നടപടി സ്വീകരിച്ചേക്കും.
Discussion about this post